ഗുരുവായുരപ്പന്റെ പരമ ഭക്തയായിരുന്ന മഞ്ജുളയെ അനുസ്മരിക്കുവാന്‍ കൊല്ലംതോറും വാരിയര്‍ സമാജം ഗുരുവായൂര്‍ യുണിറ്റ് മഞ്ജുള ദിനാഘോഷം നടത്തിവരുന്നു. ഫിബ്രുവരി
5 നായിരുന്നു ആഘോഷം . സമ്മേളനത്തോട് അനുബ്ന്തിച്ചു പ്രശസ്ത ചുമര്ചിത്രകാരന്‍ , കെ .കെ.വാരിയരുടെ നേതൃത്വത്തില്‍ നിര്‍മിച്ച മഞ്ജുളയുടെ പ്രതിമ ബഹുമാനപ്പെട്ട ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ശ്രീ ടി.വി .ചന്ദ്രമോഹന്‍ അനാച്ചാദനം ചെയ്തു. ഇതോടനുബന്ധിച്ച് ചേര്‍ന്ന സമ്മേളനത്തില്‍ ബഹുമാനപ്പെട്ട ഗുരുവായൂര്‍ ദേവസ്വം അടമിനിസ്ട്രെട്ടര്‍ ശ്രീ കെ.വേണുഗോപാല്‍ ആശംസകള്‍ അര്‍പിച്ചു. സമാജം സംസ്ഥാന പ്രസിടെന്റ്റ് ശ്രീ പി. യം.രാധാകൃഷ്ണ വാരിയര്‍ അധ്യക്ഷനായി.
മഞ്ജുളയുടെ പ്രതിമയും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര മഞ്ജുളആല്‍ത്തറയില്‍ നിന്ന് ആരംഭിച്ചു. മഞ്ജുളആല്‍ത്തറയില്‍ വിളക്കുവെച്ചു കേളികൊട്ടോടെ ഘോഷയാത്ര തുടങ്ങി. നാദസ്വരം അകമ്പടിയായി.
ഉച്ചക്ക് ശേഷം നടന്ന വാര്‍ഷിക സമ്മേളനത്തില്‍ പുതിയ ഭാരവാഹികളായി പ്രസി; കെ. വി. രാധാകൃഷ്ണ വാരിയര്‍, വൈസ്.പ്രസി; കെ.വി.ഹരിനാരായണന്‍, സെക്ര; വി. വേണുഗോപാല്‍, ജോ.സെക്ര; സി.ബാലകൃഷ്ണന്‍, ട്രഷറര്‍;വി.വിജയരാഘവന്‍ എന്നിവരെ തിരഞ്ഞെടുത്തു. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ടായി.
PHOTOS
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ